സാലമൻ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി :പിഴ തുകയില്‍ ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട സാലമന്റെ കുടുംബത്തിന് നല്‍കണം.

Spread the love

പത്തനംതിട്ട :വടശ്ശേരിക്കര കോടമലയില്‍ സാലമൻ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രകാശ് കുറ്റക്കാരൻ എന്ന് കോടതി.
വൈരാഗ്യം മൂലമാണ് കൊലപാതകമെന്നും കോടതി കണ്ടെത്തി. കേസില്‍ കാട്ടാക്കട സ്വദേശിയായ പ്രതി പ്രകാശിന് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

video
play-sharp-fill

അഡീഷണല്‍ ജില്ലാ ജഡ്ജ് മിനിമോള്‍ ഫറൂഖ് ആണ് ശിക്ഷ വിധിച്ചത്. പിഴ തുകയില്‍ ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട സാലമന്റെ കുടുംബത്തിന് നല്‍കണം.
2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

സാലമൻ നോക്കിനടത്തുന്ന പറമ്ബില്‍ പ്രകാശ് ആണ് ടാപ്പിങ് നടത്തിയിരുന്നത്. ഇയാള്‍ കൃത്യമായി റബർ മരങ്ങള്‍ വെട്ടുന്നില്ലെന്ന് സാലമൻ ഉടമയോട് പരാതി പറഞ്ഞതാണ് കൊലപാതകത്തിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാലമന്റെ കൈയും കാലും തല്ലിയൊടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കന്യാകുമാരി സ്വദേശിയാണ് കൊല്ലപ്പെട്ട സാലമൻ.