ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ കൊടുത്ത്‌ ചുമട്ടു തൊഴിലാളി; സത്യ സന്ധതയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് പോലീസ്

Spread the love

കോട്ടയം :ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ കൊടുത്ത്‌ ചുമട്ടു തൊഴിലാളി. മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.

video
play-sharp-fill

റിയയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ വളയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന്, എസ് ഐ വിപിന്റെ സാന്നിധ്യത്തിൽ വള ഉടമയായ റിയയ്ക്ക് കൈമാറി.

1,50,000 രൂപ മൂല്യമുള്ള വള പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ മനസുകാട്ടിയ ബിബിൻ വിശ്വനാഥനെ പോലീസ് അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group