കോട്ടയത്ത് അധ്യാപികയായ ഭാര്യയെ സ്കൂളിൽ കയറി അതിക്രൂരമായി വെട്ടി പരിക്കേൽപ്പിച്ച പ്രതി മണിക്കൂറുകൾക്കകം പിടിയിൽ: പിടിയിലായത് പാമ്പാടിയിൽ നിന്ന്.

Spread the love

കോട്ടയം: അധ്യാപികയായ ഭാര്യയെ സ്കൂളിൽ കയറി അതിക്രൂരമായി വെട്ടി വരിക്കേൽപ്പിച്ച പ്രതി പിടിയി ൽ. പ്രതി മോസ്കോ സ്വദേശി കൊച്ചു മോനാണ് പിടിയിലായത്. പാമ്പാടിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ പരിശോധനക്കു ശേഷം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.

video
play-sharp-fill

ഏറ്റുമാനൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്.
സംഭവത്തിന് ശേഷം കൊച്ചുമോൻ രക്ഷപ്പെട്ട് പോവുകയായിരുന്നു.
കഴുത്തിന് വെട്ടേറ്റ അധ്യാപിക ഡോണിയയെ കാരിത്താസ് ആശുപത്തിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോട്ടയം ഏറ്റുമാനൂര്‍ പൂവത്തുംമൂട് സ്‌കൂളില്‍ വെച്ചായിരുന്നു ആക്രമണം.
സ്‌കൂളിലെ അധ്യാപികയായ ഡോണിയയെയാണ് ഭര്‍ത്താവ് കൊച്ചുമോന്‍ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനാധ്യാപികയുടെ മുറിയില്‍വെച്ച്‌ ഡോണിയയുടെ കഴുത്തില്‍ വെട്ടുക യായിരുന്നു.
. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

ഡോണിയ ക്ലാസില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന സമയത്താണ് കൊച്ചുമോന്‍ എത്തിയത്. പ്രധാനാധ്യാപികയുടെ മുറിയിലെത്തിയ കൊച്ചുമോന്‍ ഡോണിയയെ കാണണമെന്ന് ആവശ്യപ്പെട്ടു. പുസ്തകം നല്‍കാനാണ് എത്തിയതെന്നായിരുന്നു കൊച്ചുമോന്‍ പറഞ്ഞത്.

രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
രാവിലെ 9.30നും കൊച്ചുമോന്‍ സ്‌കൂളിലെത്തി ഡോണിയയെ അന്വേഷിച്ചിരുന്നു. ഈ സമയത്ത് ഡോണിയ എത്തിയിരുന്നില്ല. ഇക്കാര്യം പ്രധാനാധ്യാപിക കൊച്ചുമോനോട് പറഞ്ഞപ്പോള്‍ തിരിച്ചു പോയി 10.30 ഓടെ വീണ്ടും എത്തുകയായിരുന്നു.

10.30 ന് പ്രധാനാധ്യാപികയുടെ മുറിയിലെത്തിയ കൊച്ചുമോനോട് ഡോണിയ ക്ലാസില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു. ഒരു കാര്യം പറയാനാണെന്ന് അറിയിച്ചപ്പോള്‍ അധ്യാപികയെ ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ചായിരുന്നു ആക്രമിച്ചത്. ഡോണിയയുടെ കരച്ചില്‍ കേട്ടാണ് മറ്റ് അധ്യാപകര്‍ എത്തിയത്. ആക്രമിച്ച ശേഷം കൊച്ചുമോന്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങിപ്പോയെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.