
കോഴിക്കോട്: വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തുകളിൽ എത്തിയ വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയത് ഇരുട്ടിൽ. വളയത്തെ പോളിംഗ് ബൂത്തുകളാണ് വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഇരുട്ടിലായത്.
അതേസമയം, മൊബൈൽ വെളിച്ചത്തിലും നാട്ടുകാർ കൊണ്ടുവന്ന എമർജൻജൻസി ലൈറ്റുകൾ ഉപയോഗിച്ചുമാണ് ഒരു മണിക്കൂറോളം വോട്ട് രേഖപ്പെടുത്തിയത്. ഒടുവില്‍ വൈദ്യുതി എത്തി. കെഎസ്‌ഇബി പാറക്കടവ് സെക്ഷന് കീഴിലാണ് ഇന്ന് രാവിലെ വൈദ്യുതി മുടങ്ങിയത്. വളയം കുറ്റിക്കാട്ടിലെ എംഎല്‍പി സ്കൂളിലെ ബൂത്തിലാണ് വൈദ്യുതി തടസപ്പെട്ടത് വോട്ടർമാർക്ക് ബുദ്ധിമുട്ടായത്.


