ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങിപ്പോയ സ്വർണ വ്യാപാരിയുടെ 5.53 കോടി രൂപയുടെ സ്വർണം കവർന്നു

Spread the love

മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങിപ്പോയ സ്വർണ വ്യാപാരിയുടെ 5.53 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു.

video
play-sharp-fill

കല്യാൺ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) പറയുന്നതനുസരിച്ച്, വ്യാപാരി 4,456 ഗ്രാം സ്വർണാഭരണങ്ങൾ അടങ്ങിയ രണ്ട് ട്രോളി ബാഗുകൾ ചെയിൻ ഉപയോഗിച്ച് തന്റെ സീറ്റിനടിയിൽ പൂട്ടിവെച്ചിരുന്നു. ഉറങ്ങിയപ്പോഴായിരുന്നു മോഷണം. ഉറക്കം ഉണർന്നപ്പോൾ ആണ് ബാഗുകൾ മോഷണം പോയതായി കണ്ടെത്തിയത്.

റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെ പട്ടിക, റൂട്ടിലെ പ്രധാന സ്റ്റേഷനുകളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group