
കൊച്ചി: അന്നും ഇന്നും അതിജീവിതക്കൊപ്പമെന്ന് നടൻ ബാബുരാജ്. കോടതി വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മ ഭാരവാഹികള്‍ക്കെതിരെയും ബാബുരാജ് സംസാരിച്ചു.
നിലവില്‍ അമ്മ തലപ്പത്ത് ഇരിക്കുന്നത് സ്ത്രീകള്‍ ആണ്. പ്രതികരിക്കാൻ ബാധ്യസ്ഥരായിട്ടും അവർ എസ്‌കേപ്പ് ചെയ്യുന്നു. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാം എന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെ പുറത്താക്കാൻ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊക്കെ സംഘടനകളുടെ തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിധി എത്തിയിട്ടും ഇതുവരെ താരസംഘടയായ അമ്മ പ്രതികരിച്ചിട്ടില്ല. അമ്മ പ്രസിഡന്റ് ശ്വേത മേനോൻ, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വർ എന്നിവർ പ്രതികരിക്കാത്തത് ചർച്ചയായിരുന്നു.
അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഓഫീസില്‍ നിന്ന് ഇരുവരും മടങ്ങുകയും ചെയ്തിരുന്നു. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസില്‍ ദിലീപിനെ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ‘അമ്മ’ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.
അത് അല്ലാതെ മറ്റാരും പരസ്യപ്രതികരണവുമായി എത്തിയിട്ടില്ല. ഇത് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയമാണ്.



