പശുവിനെ ചിക്കൻ മോമോസ് കഴിപ്പിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ വ്‌ളോഗർ അറസ്റ്റിൽ

Spread the love

ന്യൂഡൽഹി: ഗുരുഗ്രാമിൽ പശുവിനെ ചിക്കന്‍ മോമോസ് കഴിപ്പിച്ച വ്‌ളോഗര്‍ക്കെതിരെ കേസ്. ഋതിക് ചാന്ദ്‌നയെ(28) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

പശുവിനെ മാംസാഹരം കഴിപ്പിച്ചതിലൂടെ യുവാവ് മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. തെരുവില്‍ അലഞ്ഞ് നടന്ന പശുവിനാണ് ഇയാൾ മോമോസ് നല്‍കിയത്. പശു സംരക്ഷകരുടെ പരാതിയിലാണ് കേസ്. നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ഋതിക് തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെക്ടര്‍ 56ലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് ചിക്കന്‍ മോമോസ് വാങ്ങിയ ഋതിക് കുറച്ചെണ്ണം കഴിച്ച ശേഷം അവശേഷിച്ചത് പശുവിന് നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group