Thursday, April 23, 2026

വളരെ എളുപ്പത്തില്‍ കുക്കറില്‍ ഒരു കാരറ്റ് ഹല്‍വ ഉണ്ടാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: കാരറ്റ് ഇളക്കിയിളക്കി കൈ കളയേണ്ട. വളരെ എളുപ്പത്തില്‍ കുക്കറില്‍ ഒരു കാരറ്റ് ഹല്‍വ ഉണ്ടാക്കിയാലോ?

video
play-sharp-fill

ചേരുവകള്‍

1 കിലോഗ്രാം ഫ്രഷ്‌ കാരറ്റ്
4 ടേബിള്‍സ്പൂണ്‍ ബട്ടര്‍ / നെയ്യ്
3 ടേബിള്‍സ്പൂണ്‍ ഉണക്കമുന്തിരി
10 ബദാം, അരിഞ്ഞത്
10 കശുവണ്ടി, അരിഞ്ഞത്
10 പിസ്ത, അരിഞ്ഞത്
½ കപ്പ് പാല്‍
1 ടിൻ കണ്ടന്‍സ്ഡ് മില്‍ക്ക്
½ കപ്പ് പഞ്ചസാര
½ ടീസ്പൂണ്‍ ഏലക്ക പൊടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയാറാക്കുന്ന വിധം

ഒഴുകുന്ന വെള്ളത്തിനടിയില്‍ കാരറ്റ് നന്നായി കഴുകുക. ശേഷം ഇതു മുഴുവന്‍ ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കുക. പ്രെഷര്‍ കുക്കര്‍ അടുപ്പത്ത് വെച്ച്‌ 2 ടീസ്പൂണ്‍ നെയ്യ് ചേര്‍ക്കുക. ഇതിലേക്ക് ഉണക്കമുന്തിരി ഇട്ട് ചെറുതായി വീര്‍ത്തു വരുന്നത് വരെ ഇളക്കി, കോരിയെടുത്ത് മാറ്റി വയ്ക്കുക.ഇതേപോലെ ബദാം, കശുവണ്ടി എന്നിവയും ഓരോന്നായി ഇട്ട് ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കി കോരിയെടുക്കുക.പ്രഷർ കുക്കറില്‍ 2 ടീസ്പൂണ്‍ നെയ്യ് കൂടി ചേർത്ത് ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർക്കുക. പച്ചമണം പോകുന്നതുവരെ 3-4 മിനിറ്റ് ഉയർന്ന ചൂടില്‍ കാരറ്റ് വഴറ്റുക.പാല്‍ ഒഴിച്ച്‌ നന്നായി ഇളക്കുക. പ്രഷർ കുക്കർ ലിഡ് ഉപയോഗിച്ച്‌ അടച്ച്‌ 3 വിസില്‍ വരെ വേവിക്കുക. ഇതിന്‍റെ ആവി പോകുന്നത് വരെ കാത്തിരിക്കുക.

മൂടി തുറന്ന് ഇളക്കുക. വീണ്ടും അടുപ്പത്ത് വെച്ച്‌, കണ്ടന്‍സ്ഡ് മില്‍ക്ക്, പഞ്ചസാര എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.ഈ മിശ്രിതം കട്ടിയാകുമ്പോള്‍ നേരത്തെ വറുത്ത് മാറ്റിവെച്ച ഉണക്കമുന്തിരി, ബദാം, കശുവണ്ടി എന്നിവയില്‍ നിന്നും കുറച്ച്‌ എടുത്ത് മാറ്റിവെച്ച ശേഷം, ബാക്കിയുള്ളത് ചേര്‍ക്കുക. നെയ്യ്, ഏലക്കാപ്പൊടി എന്നിവയും ചേര്‍ത്ത് ചെറിയ തീയില്‍ 5 മിനിറ്റ് വയ്ക്കുക. എന്നിട്ട് അടുപ്പത്ത് നിന്നും വാങ്ങിവയ്ക്കാം.ഇതിനു മുകളില്‍ നേരത്തെ മാറ്റിവെച്ച ബദാം, കശുവണ്ടി, പിസ്ത, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച്‌ അലങ്കരിക്കുക. ചൂടോടെ വിളമ്ബി ആസ്വദിക്കാം.