
എറണാകുളം: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റു. പിസി മനൂപിനാണ് മര്‍ദനമേറ്റത്. യുഡിഎഫ് സ്ഥാനാര്‍ഥി സുജിത്തിന്റെ ബന്ധു മദ്യ ലഹരിയിലെത്തി കൈ വിരല്‍ കടിച്ചു മുറിച്ചു എന്നാണ് പരാതി.
മനൂപ് വീടിനു മുന്നിലെ ബൂത്ത് ഓഫീസിന് സമീപം തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി പ്രവര്‍ത്തകര്‍ക്കൊപ്പം നില്ക്കുന്ന സമയത്ത് മദ്യലഹരിയില്‍ ആയിരുന്ന പ്രതി ആക്രമിച്ചു എന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.
തുടര്‍ന്ന് ഇരുവരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. മനൂപിന്റെ വലത് കൈയിലെ തള്ളവിരലില്‍ ആഴത്തിലുള്ള മുറിവുണ്ട്. അടിവയറിനും മര്‍ദ്ദനമേറ്റു. പരുക്കേറ്റ മുറിവേറ്റ മനൂപ് തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയതു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







