വോട്ടർപട്ടിക പരിഷ്കരണം; ലോക്സഭയില്‍ ഇന്ന് ചർച്ച നടക്കും; നിരവധി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുമെന്ന് പ്രതിപക്ഷം

Spread the love

വോട്ടർപട്ടിക പരിഷ്കരണത്തിൽ ലോക്സഭയില്‍ ഇന്ന് ചർച്ച നടക്കും. ചർച്ചയിൽ ബിഹാറിലെ വോട്ടർപട്ടിക ക്രമക്കേട് ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം ചുണ്ടിക്കാട്ടും.

video
play-sharp-fill

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി രണ്ട് ദിവസങ്ങളില്‍ സഭ നടപടികള്‍ സ്തംഭിപ്പിച്ചതിന് പിന്നാലെ ആണ് കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്.

ബിഹാറില്‍ മാത്രം 45 ലക്ഷത്തിലധികം ആളുകള്‍ ആയിരുന്നു വോട്ടർപട്ടികയില്‍ നിന്ന് പുറത്തായത്. വോട്ടർപട്ടിക പരിഷ്കരണ നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്ന ധൃതിയും സമ്മർദവും മൂലം നിരവധി ബി എല്‍ ഒമാർക്ക് ജീവൻ നഷ്ടപ്പെട്ടതും പ്രതിപക്ഷം സഭയില്‍ ഉയർത്തിക്കാട്ടും. രാജ്യസഭയില്‍ ഇന്ന് വന്ദേ മാതരത്തില്‍ ചർച്ച നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group