
തിരുവനന്തപുരം: ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ.
പ്രീപോള്‍ സർവ്വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു.
തിരുവനന്തപുരം കോർപറേഷനില്‍ എൻഡിഎക്ക് മുൻതൂക്കം എന്ന സർവ്വേ ഫലമാണ് പങ്കുവെച്ചത്.
കോർപറേഷനിലെ ശാസ്തമംഗലം വാർഡില്‍ സ്ഥാനാർഥിയാണ് ആർ.ശ്രീലേഖ. പ്രീ പോള്‍ സർവ്വേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രിം കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദേശം നിലനില്‍ക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിയ്ക്ക് തിരുവനന്തപുരം കോർപറേഷനില്‍ ഭൂരിപക്ഷമുണ്ടാകും എല്‍ഡിഎഫ് പിന്നോട്ട് പോകും എന്നുള്ള ഒരു സ്വകാര്യ സർവേയാണ് ശ്രീലേഖ പങ്കുവെച്ചത്.



