കൈകൾ, കാലുകൾ, വിരലുകൾ എന്നിവിടങ്ങളിൽ മരവിപ്പ് തോന്നുന്നുണ്ടോ?വല്ലാത്ത ക്ഷീണം,ഇവയെ നിസാരമാക്കരുത്..

Spread the love

ആരോഗ്യമുള്ള എല്ലുകളുടെയും പല്ലിന്റെയും പേശികളുടെയും പ്രവര്‍ത്തനത്തിന് ആവശ്യമായ ഘടകമാണ് കാല്‍സ്യം. ഇതിന്റെ കുറവ് അസ്ഥികളുടെ ബലഹീനതയ്ക്കും പല്ല് നശിക്കാനും ഒടിവുകള്‍ക്കും കാരണമാകും.

video
play-sharp-fill

കുട്ടികളിലെ കാല്‍സ്യം കുറവിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം..

കാല്‍സ്യം കുറവുള്ള കുട്ടികളുടെ കൈകളിലും കാലുകളിലും മരവിപ്പും ഇക്കിളിയും ഉണ്ടാകാം. നടക്കുമ്പോഴോ ഓടുമ്പോഴോ പേശീവലിവും അനുഭവപ്പെട്ടേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാത്സ്യത്തിന്റെ കുറവ് അസ്ഥികളെ ദുര്‍ബലമാക്കുകയും പെട്ടന്ന് പൊട്ടുന്നതിനും കാരണമാകും.

കാത്സ്യത്തിന്റെ കുറവ് കുട്ടികളില്‍ പല്ലുകള്‍ നശിക്കാനും മോണ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് പല്ലിന്റെ ശരിയായ വളര്‍ച്ചയേയും ബാധിക്കുന്നു.

കുട്ടികളില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് മരവിപ്പ് അല്ലെങ്കില്‍ ഇക്കിളി സംവേദനങ്ങള്‍ക്ക് കാരണമാകും. കുട്ടികള്‍ക്ക് കാലുകളും കൈകളും വിറയ്ക്കുന്നതായി അനുഭവപ്പെടും.

കുട്ടികളിൽ കാൽസ്യത്തിന്റെ കുറവ് വളർച്ചയെ വൈകിപ്പിക്കും. കാരണം ആരോഗ്യകരമായ അസ്ഥി വളർച്ചയ്ക്ക് കാത്സ്യം ആവശ്യമാണ്. എല്ലുകളുടെ വളർച്ചയ്ക്ക് കാത്സ്യം വളരെ പ്രധാനമാണ്. നിങ്ങളുടെ കുട്ടികൾക്ക് മതിയായ അളവിൽ കാൽസ്യം ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം ഇത് ഉയരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

നഖങ്ങള്‍ ദുര്‍ബലമായിരിക്കുകയും പെട്ടന്ന് പൊട്ടുന്നതുമായിരിക്കും.

മുടികൊഴിച്ചില്‍, ചര്‍മ്മത്തിലെ വീക്കം എന്നിവയും ചിലരില്‍ ഉണ്ടാവാറുണ്ട്.

കുറഞ്ഞ കാല്‍സ്യത്തിന്റെ അളവ് കുട്ടികളില്‍ കടുത്ത ക്ഷീണത്തിനും ഓര്‍മക്കുറവിനും കാരണമാകും. ശ്രദ്ധയും ഏകാഗ്രതയും കുറയാനും ഇത് കാരണമാകുന്നു.