തദ്ദേശപ്പോരിന്റെ കലാശക്കൊട്ട് അവസാനിച്ചു; നാളെ മുതൽ നിശബ്ദ പ്രചാരണം;വിജയപ്രതീക്ഷയിൽ മുന്നണികൾ;കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ ആവേശ-ആരവത്തിന്റെ കൊട്ടിക്കലാശം അരങ്ങേറി

Spread the love

തിരുവനന്തപുരം:റോഡ് ഷോകളും ഡാൻസും പാട്ടുമായി ആവേശ ആരവങ്ങൾക്ക് സമാപനം കുറിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ് സമാപിച്ചിരിക്കുന്നത്. നാളെ മുതൽ നിശബ്ദ പ്രചാരണം നടത്താം.

video
play-sharp-fill

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് അവസാനിച്ചത്. റോഡ് ഷോകളും ഡാൻസും പാട്ടുമായാണ് മുന്നണികൾ കലാശക്കൊട്ട് നടത്തിയത്.

തിരുവനന്തപുരം ജഗതിയിൽ ഇടത് സ്ഥാനാർത്ഥി പൂജപ്പുക രാധാകൃഷ്ണന്റെ കലാശക്കൊട്ടിന് നേതൃത്വം നൽകിയത് മന്ത്രി ഗണേഷ് കുമാർ ആയിരുന്നു. നിരവധി ബെെക്ക് യാത്രികരുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. ഒന്‍പതിന് പരസ്യപ്രചാരണം അവസാനിക്കും.