ഭാര്യയുമായി വാക്കുതര്‍ക്കം, പിന്നാലെ മക്കളെ വിഷം കൊടുത്ത് കൊന്ന് സ്വയം ജീവനൊടുക്കി യുവാവ്

Spread the love

ബിജ്നോർ: ഉത്തർപ്രദേശിലെ ബിജ്നോറിൽ ഭാര്യയുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മകനെയും മകളെയും വിഷം കൊടുത്ത് കൊന്ന ശേഷം യുവാവ് സ്വയം ജീവനൊടുക്കി. ബാബുറാം (28) മകൻ ദീപാൻഷുവ് (5) മകള്‍ ഹർഷിക (3) എന്നിവരാണ് മരിച്ചത്.

video
play-sharp-fill

ശനിയാഴ്ച ഉച്ചയോടെ ബാബുറാം മകനെയും മകളെയും മുബാറക്പൂർ ഖാദർ ഗ്രാമത്തിന് സമീപമുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം ബാബുറാം ആദ്യം കുട്ടികള്‍ക്കു വിഷം കൊടുത്തുവെന്നും പിന്നീട് സ്വയം വിഷം കഴിച്ചെന്നും ചാന്ദ്പൂർ സർക്കിള്‍ ഓഫിസർ ദേശ്ദീപക് സിങ് പറഞ്ഞു. വിവരമറിഞ്ഞ് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ദാമ്പത്യ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് അറിയിച്ചു. ഭാര്യയും ഭർത്താവും തമ്മില്‍ ദിവസങ്ങളായി തർക്കം നിലനിന്നിരുന്നതായി വീട്ടുകാർ പറഞ്ഞു. ബാബുറാമിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കുട്ടികളുടെ മൃതദേഹം അവരുടെ കുടുംബാംഗങ്ങള്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group