
പാലാ: പാലായുടെ ഏറ്റവും വലിയ ആഘോഷമായ ജൂബിലിത്തിരുനാളിനായി നഗരവും നാടും ഒരുങ്ങി. പാലാ നഗരം വൈദ്യുതി ദീപാലങ്കാര പ്രഭയിലാണ്. ഇന്നും നാളെയുമായാണ് പ്രധാന തിരുനാൾ ആഘോഷിക്കുന്നത്.
ഇന്ന് രാവിലെ 11ന് പരിശുദ്ധമാതാവിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പന്തലിൽ പ്രതിഷ്ഠിക്കും.
വൈകുന്നേരം ആറിന് കത്തീഡ്രലിൽ നിന്നും ളാലം പുത്തൻപള്ളിയിൽ നിന്നുമുള്ള പ്രദക്ഷിണം പാലാ കൊട്ടാരമറ്റത്ത് സംഗമിച്ച് ടൗൺ കപ്പേളയിലേക്ക് എത്തും. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ എട്ടിന് പാലാ സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുടെ മരിയൻറാലി നടക്കും.
രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് 2.30ന് ജൂബിലി സാംസ്‌കാരിക ഘോഷയാത്ര. 3.15ന് ടൂവീലർ ഫാൻസിഡ്രസ് മത്സരവും 3.45 ന് ബൈബിൾ ടാബ്ലോ മത്സരവും പ്രധാന വീഥിയിൽ നടക്കും. വൈകുന്നേരം അഞ്ചിന് പട്ടണപ്രദക്ഷിണം ആരംഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


