play-sharp-fill
രണ്ടരവയസുകാരി കുളത്തിൽ വീണു : ഓടി വന്ന അമ്മയ്ക്ക് പിടുത്തം കിട്ടിയത് ഉടുപ്പിൽ ; പക്ഷേ ഉടുപ്പ് കീറി കുഞ്ഞ് വെള്ളത്തിൽ താഴ്ന്നു പോയി

രണ്ടരവയസുകാരി കുളത്തിൽ വീണു : ഓടി വന്ന അമ്മയ്ക്ക് പിടുത്തം കിട്ടിയത് ഉടുപ്പിൽ ; പക്ഷേ ഉടുപ്പ് കീറി കുഞ്ഞ് വെള്ളത്തിൽ താഴ്ന്നു പോയി

സ്വന്തം ലേഖിക

കുട്ടനാട്: വെള്ളക്കെട്ടു നിറഞ്ഞ വീട്ടുമുറ്റത്തിറങ്ങിയ രണ്ടരവയസുള്ള കുഞ്ഞ് കുളത്തിൽ വീണ് മരിച്ചു. മകൾ കുളത്തിൽ വീഴുന്നത് കണ്ട് ഓടിയെത്തിയ അമ്മയ്ക്ക് പിടുത്തം കിട്ടിയത് ഉടുപ്പിലായിരുന്നു. എന്നാൽ ഉടുപ്പ് കീറി കുഞ്ഞ് വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.

മിത്രക്കരി വള്ളിപ്പറമ്പിൽ സുരേഷിന്റെയും പ്രമീതയുടെയും മകൾ സമീദയാണ് മുങ്ങിമരിച്ചത്. കുളം കവിഞ്ഞു വീട്ടുമുറ്റം വരെ ഒരേ നിരപ്പിൽ വെള്ളം കയറിയതാണ് ദാരുണ മരണത്തിന് കാരണമായത്. കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി കുളത്തിലേയ്ക്ക് ചാടിയ അമ്മ പ്രമീതയെയും മുത്തച്ഛൻ സദാനന്ദനെയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനു മുന്നിലെ ആലപ്പുറത്തുകാട് പാടശേഖരത്തിലെ കുളത്തിലാണ് സംഭവം നടന്നത്. അപകടത്തിന് 20 മിനിറ്റ് മുൻപു വരെ സമീദ അമ്മയുടെ ഒക്കത്തിരിക്കുകയായിരുന്നു. ചോറു വേവായപ്പോൾ പ്രമീത മകളെ താഴെയിറക്കുകയായിരുന്നു. സുഖമില്ലാതെ കിടക്കുന്ന മുത്തച്ഛൻ സദാനന്ദന്റെയടുത്ത് സമീദയെ നിർത്തിയാണ് പ്രമീത അടുക്കളയിലേക്കു പോയത്. സമീദ പുറത്തേക്കോടിയപ്പോൾ അക്കാര്യം സദാനന്ദൻ വിളിച്ചു പറഞ്ഞു. പ്രമീത പിന്നാലെ എത്തിയെങ്കിലും കുട്ടി ഓടി കുളത്തിൽ വീഴുകയായിരുന്നു.

പ്രമീതയ്ക്ക് പിന്നാലെ അവശനായിരുന്ന സദാനന്ദനും കുളത്തിലിറങ്ങി കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തി. പിന്നീട് നാട്ടുകാരെത്തി പ്രമീതയെയും സദാനന്ദനെയും രക്ഷപ്പെടുത്തുകയായിരുന്നു. 20 മിനിറ്റോളം വെള്ളത്തിൽ മുങ്ങിക്കിടന്ന സമീദയുടെ ജീവൻ രക്ഷിക്കാനായില്ല.