മെത്താഫിറ്റമിനും കഞ്ചാവുമായി മാഹിയിൽ യുവാവും യുവതിയും അറസ്റ്റില്‍

Spread the love

മാഹി : വാഹന പരിശോധനയില്‍  മെത്താഫിറ്റമിനും കഞ്ചാവുമായി മാഹിയിൽ യുവതിയും യുവാവും അറസ്റ്റില്‍.

video
play-sharp-fill

കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശി മുഹമ്മദ് റിൻഷാദ് (26) കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശിനി ഫാത്തിമ (36) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറില്‍നിന്ന് നാലു ഗ്രാം മെത്താഫിറ്റമിനും അഞ്ചുഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ക്രിസ്മസ്-ന്യൂ ഇയർ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജിന്റെ നേതൃത്വത്തില്‍ ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയ്ക്കകത്തും പുറത്തും മയക്കുമരുന്നും കഞ്ചാവും എത്തിച്ച്‌ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) എം.കെ.ജനാർദനൻ, സിവില്‍ എക്സൈസ് ഓഫീസർമാരായ കെ.പി. റോഷി, വി. സിനോജ്, പി. ആദർശ്, വി.അഖില്‍, വനിത സിവില്‍ എക്സൈസ് ഓഫീസർമാരായ എം.കെ. പ്രസന്ന, കെ. ശില്പ, ഡ്രൈവർ എം. സുരാജ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.