‘മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം’; കോട്ടയം ജില്ലയില്‍ പതിനായിരം കടന്ന് കെഫോണ്‍ കണക്ഷൻ

Spread the love

കോട്ടയം:കോട്ടയം ജില്ലയില്‍ പതിനായിരം കടന്ന് കെഫോണ്‍ കണക്ഷൻ. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി ജില്ലയില്‍ വൻ സ്വീകാര്യതയാണ് കെഫോണിനുള്ളത്.

video
play-sharp-fill

ഇതുവരെ ജില്ലയില്‍ 7730 ഗാർഹിക കണക്ഷനുകളാണ് കെഫോണ്‍ പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 473 വീടുകളിലും, കലക്ടറേറ്റ് ഉള്‍പ്പെടെ 1800-ലധികം സർക്കാർ സ്ഥാപനങ്ങളിലും കെഫോണ്‍ കണക്ഷൻ നല്‍കുന്നുണ്ട്.

ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുവെന്ന നിലയിലാണ് കെഫോണ്‍ കൂടുതല്‍ ശ്രദ്ധേയമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ ഇതുവരെ2295.3കിലോമീറ്റര്‍ കേബിളുകളാണ്സ്ഥാപിച്ചിരിക്കുന്നത്. പ്രാദേശികഓപ്പറേറ്റര്‍മാര്‍ വഴിയാണ്വാണിജ്യകണക്ഷനുകള്‍ നല്‍കുന്നത്.ജില്ലയുടെവിവിധഭാഗങ്ങളിലായി380ലോക്കല്‍ നെറ്റുവര്‍ക്ക്ഓപ്പറേറ്റര്‍മാരുംകെഫോണുമായിസഹകരിച്ച്‌പ്രവര്‍ത്തിക്കുന്നുണ്ട്.

പുതിയഗാര്‍ഹികകണക്ഷന്‍ എടുക്കാന്‍ എന്റെകെഫോണ്‍ എന്നമൊബൈല്‍ ആപ്പിലൂടെയോകെഫോണ്‍ വെബ്സൈറ്റിലൂടെയോരജിസ്റ്റര്‍ ചെയ്യാം. 18005704466എന്നടോള്‍ഫ്രീനമ്ബര്‍ വഴിയുംകണക്ഷനായിരജിസ്റ്റര്‍ ചെയ്യാം.കെഫോണ്‍ പ്ലാനുകളെയുംഓഫറുകളേയുംകുറിച്ച്‌കൂടുതല്‍ അറിയുവാന്‍ കെഫോണ്‍ ഔദ്യോഗികവെബ്‌സൈറ്റായhttps://kfon.in/ല്‍ സന്ദര്‍ശിക്കുകയോ 9061604466എന്ന വാട്‌സ്‌ആപ്പ് നമ്പറിലോ  KFON Plans എന്ന് ടൈപ്പ് ചെയ്തോ മെസേജ് ചെയ്തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.