പാ​ലാ-​ഏ​റ്റു​മാ​നൂ​ര്‍ റോ​ഡി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു;ആളപായമില്ല;വാ​ഹ​നം പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു

Spread the love

മു​ത്തോ​ലി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ര്‍ തീ ​പി​ടിത്ത​ത്തി​ല്‍ ക​ത്തി ന​ശി​ച്ചു. പാ​ലാ ഏ​റ്റു​മാ​നൂ​ര്‍ റോ​ഡി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി സ​ണ്ണി ജോ​ണി​ന്‍റെ വാ​ഹ​ന​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ പോ​യി മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം.

video
play-sharp-fill

വാ​ഹ​ന​ത്തി​ല്‍ സ​ണ്ണി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തീ​പ​ട​രു​ന്ന​തു ക​ണ്ട് സ​ണ്ണി പു​റ​ത്തി​റ​ങ്ങി. പാ​ലാ​യി​ല്‍നി​ന്നു ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. വാ​ഹ​നം പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ക​രു​തു​ന്ന​താ​യി ഫ​യ​ര്‍​ഫോ​ഴ്‌​സ് പ​റ​ഞ്ഞു.