Spread the love

കൊച്ചി: കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ‌്‌പേർട്ട്, തങ്ങളുടെ 25-ാം വാർഷികത്തിന്റെ നിറവിൽ ‘ഓക്‌സിജൻ മഹാ പ്രതിഭ പുരസ്‌കാരങ്ങൾ’ പ്രഖ്യാപിച്ചു.

video
play-sharp-fill

ഇലക്ട്രോണിക്സ് വിപണന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ സമൂഹത്തോടുള്ള പ്രതിബദ്ധതയുടെയും, കേരള ജനത നൽകിയ പിന്തുണക്ക് നന്ദി പ്രകടിപ്പിക്കുന്നതിൻ്റെയും സൂചകമായിട്ടാണ് ഈ സിൽവർ ജൂബിലി വർഷത്തിൽ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രശസ്ഥ വ്യക്തിത്വങ്ങളെ ആദരിക്കുന്നത്.

സിനിമ, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിൽ അതുല്യമായ സംഭാവനകൾ നൽകിയ പ്രതിഭകളെയാണ് പുരസ്‌കാരത്തിനായ് തിരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓക്സ‌ിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഈ വർഷത്തെ പുരസ്‌കാര ജേതാക്കളെ പ്രമുഖ ചലച്ചിത്ര സംവിധായകൻ സിബി മലയിൽ (ചെയർമാൻ), പ്രൊഫ. മാടവന ബാലകൃഷ്‌ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവരടങ്ങിയ ജൂറിയാണ് തിരഞ്ഞെടുത്തത്.

പുരസ്കാര ജേതാക്കൾ: സാമൂഹ്യ സേവനം – ദയാബായി കായികം – അഞ്ജു ബോബി ജോർജ് സാഹിത്യം – കെ.ആർ. മീര

ശാസ്ത്ര സാങ്കേതിക മേഖല: ഡോക്ടർ. സാബു തോമസ് സിനിമ – പ്രേം പ്രകാശ്.

പുരസ്കാരങ്ങൾ ഡിസംബർ 18 വ്യാഴാഴ്ച വൈകുന്നേരം 5.30ന് പാലാരിവട്ടം ദി റിനൈ കൊച്ചിൻ ഹോട്ടലിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ജേതാക്കൾക്ക് കൈമാറും.

50,001 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് ഓക്‌സിജൻ മഹാ പ്രതിഭാ പുരസ്‌കാരം.