കോട്ടയം ജില്ലാ പോലീസിൻ്റെ ലഹരിക്കെതിരെയുള്ള പോരാട്ടം “ഉദയം – ഉണരാം, ജീവിക്കാം, വിജയിക്കാം” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണർകാട് സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. നിർവ്വഹിച്ചു

Spread the love

കോട്ടയം:കോട്ടയം ജില്ലാ പോലീസിൻ്റെ ലഹരിക്കെതിരെയുള്ള പോരാട്ടം “ഉദയം – ഉണരാം, ജീവിക്കാം, വിജയിക്കാം” പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മണർകാട് സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. നിർവ്വഹിച്ചു.

video
play-sharp-fill

പുതുതലമുറയെ ലഹരിയുടെ വഴിയിൽ നിന്നും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കോട്ടയം ജില്ലയെ ലഹരി വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ലഹരിവിരുദ്ധ പോരാട്ടങ്ങൾക്കായി സർക്കാർതലത്തിലും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ മേൽനോട്ടത്തിലും നടത്തിവരുന്ന വിവിധ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ട് പൊതുവായ സിലബസ് നിർമിച്ച്
പരിചയസമ്പന്നരായ വിദഗ്ധരെ സൃഷ്ടിക്കുകയും ലഹരിവസ്തുക്കളുടെ ആശ്രിതത്വമുള്ള വ്യക്തികളുടെ പ്രതിരോധ വിദ്യാഭ്യാസം, അവബോധം സൃഷ്ടിക്കൽ, തിരിച്ചറിയൽ, കൗൺസിലിംഗ്, ചികിത്സ, പുനരധിവാസം, പരിശീലനം, സേവന ദാതാക്കളുടെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാജു വർഗ്ഗീസ് (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, കാഞ്ഞിരപ്പള്ളി)അദ്ധ്യക്ഷത വഹിച്ചു. അജയ് കെ.ആർ (ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ്)എ.ജെ. തോമസ് (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, നാർക്കോട്ടിക്ക് സെൽ)സോജി അബ്രഹാം (പ്രിൻസിപ്പൽ, സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ, മണർകാട്)അനിൽ ജോർജ്ജ് (എസ്.എച്ച്.ഒ മണർകാട് പോലീസ് സ്റ്റേഷൻ)എന്നിവർ പങ്കെടുത്തു.

വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ മറുപടികൾ നൽകി. ലക്ഷ്യം നിശ്ചയിക്കുകയും ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നത് വരെ പ്രയത്നിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ജീവിത വിജയം കൈവരിക്കാൻ കഴിയൂ എന്നും കുട്ടികളോടായി അദ്ദേഹം പറഞ്ഞു.