Spread the love

ചിങ്ങവനം: ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടറിൽ വരുകയായിരുന്നയാളെ രാത്രിയില്‍ കാറിടിച്ചു തെറിപ്പിച്ചതിനെത്തുടർന്നു മരിച്ചു.

video
play-sharp-fill

സ്കൂട്ടർ യാത്രികനായ എംആർഎഫിലെ ജീവനക്കാരൻ പള്ളം സ്വദേശി പി.ജെ. ഏബ്രഹാ(56)മാണ് മരിച്ചത്. ഇന്നലെ അർധരാത്രി 12ന് കോട്ടയം എംസി റോഡിൽ പള്ളം ബോർമ കവലയ്ക്കു സമീപമാണ് അപകടം.

ഇടിച്ചിട്ട കാർ നിർത്താതെ പോയതായി ചിങ്ങവനം പോലീസ് അറിയിച്ചു. പള്ളം സ്വദേശിയായ ഏബ്രഹാം വടവാതൂർ എംആർഎഫിലെ ടയർ പ്ലാന്റ് മെക്കാനിക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group