
കോട്ടയം:ആതുരശുശ്രൂഷ രംഗത്ത് 40 വർഷത്തിലധികം സേവനപാരമ്പര്യമുള്ള പ്രഗൽഭ താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. ജയിനേന്ദ്ര കുമാറിന്റെ സേവനം ഇനി മുതൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.
1981ൽ കേരള സർവകലാശാലയിൽ നിന്നും എംബിബിഎസും 1986ൽ കാലിക്കറ്റ് സർവകലാശാല യിൽ നിന്നും എം.എസ് ജനറൽ സർജറിയും കരസ്ഥമാക്കി. യ.കെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്നും
എം.ആർ.സി.എസ് അയർലൻഡ് റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്നും എഫ്.ആർ.സി.എസ് ഫെല്ലോഷിപ്പുകൾ 2001ൽ കരസ്ഥമാക്കി.
കൂടാതെ 2012ൽ മിനിമൽ ആക്സസ് സർജറിയിൽ എഫ്.എ.എം.എസ് ഫെല്ലോഷിപ്പും 2021ൽ ടെക്സില്ല അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഓങ്കോളജിയിൽ എം.എം.എസ് ബിരുദാനന്ത ബിരുദവും നേടി. ശേഷം ദേശീയ അന്തർദേശീയ മെഡിക്കൽ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൗദി അറേബ്യയിലെ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ആന്ധ്രാപ്രദേശിലെ ജി.ഐ.ടി.എ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ശ്രീ വെങ്കിടേശ്വര മെഡിക്കൽ കോളേജ്എന്നിവിടങ്ങളിൽ ലെക്ചറർ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.



