
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയില്‍ ബോർഡിന് വീഴ്ച പറ്റിയതില്‍ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ.
ബോർഡ് അംഗങ്ങള്‍ അറിയാതെ താൻ എങ്ങനെ തീരുമാനം എടുക്കുമെന്നും, എല്ലാ തീരുമാനത്തിനും കൂട്ടുത്തവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷയിലാണ് പത്മകുമാറിന്റെ വാദങ്ങള്‍.
ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോള്‍ ഞാനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത്.
വീഴ്ചയുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും ചൂണ്ടിക്കാണിക്കാം. സ്വർണക്കവർച്ചയില്‍ പങ്കില്ലെന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദിക്കുന്നു. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല സ്വർണക്കൊള്ള കേസില്‍ എ. പത്മകുമാർ റിമാൻഡിലാണ്. കേസില്‍ തന്ത്രിമാർക്കെതിരെ എ.പത്മകുമാറിന്റ നിർണായക മൊഴി എസ്‌ഐടി രേഖപ്പെടുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ അറിവോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയില്‍ എത്തിയതെന്നാണ് പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.
സ്വർണം പൂശാനായി ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് തന്ത്രിമാർ അനുമതി നല്‍കിയിരുന്നെന്നും പത്മകുമാർ പറഞ്ഞു.
അതേ സമയം പത്മകുമാറിനെതിരെ നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.



