ആ കട്ടില്‍ കണ്ട് ആരും പനിക്കണ്ട; രാഹുലിന്റെ രാജി ആവശ്യപ്പെടില്ല: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

Spread the love

ലൈംഗിക പീഡനക്കേസിന് പിറകെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് ഒളിപ്പിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇത് സംബന്ധിച്ച ഇടത് ആരോപണം ബാലിശമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

video
play-sharp-fill

ഒളിപ്പിച്ചുവെച്ച സ്ഥലം അവര്‍ക്ക് അറിയാമെങ്കിൽ കൂടെപോകാന്‍ താന്‍ തയ്യാറാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത്.

എന്നാല്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും രാഹുലിന്റെ അറസ്റ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു കീഴ് വഴക്കമില്ലെന്നും രാഹുലിന്റെ രാജി ആവശ്യപ്പെടില്ലെന്നും ആ കട്ടില്‍ കണ്ട് പനിക്കണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group