ഞാൻ വില്ലനുമല്ല ,നല്ല മനസുള്ളവനുമല്ല ദുരൂഹതകളയേറിയ ‘കളങ്കാവല്‍’ നെ കുറിച്ച് മമ്മൂട്ടി പറയുന്നു

Spread the love

മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കളങ്കാവല്‍.ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ വിനായകനാണ് മറ്റൊരു കേന്ദ്ര കഥാപാത്രമായി സിനിമയിൽ എത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി. കുപ്രസിദ്ധ സീരിയൽ കില്ലർ സയനൈഡ് മോഹന്റെ കഥയല്ല ‘കളങ്കാവൽ’ എന്നാണ് മെഗാസ്റ്റാർ പറയുന്നത്.

video
play-sharp-fill

ചിത്രത്തിൽ താൻ അവതരിപ്പിക്കുന്നത് ഒരു വില്ലൻ കഥാപാത്രമല്ലെന്നും എന്നാൽ നല്ല മനസുള്ള വ്യക്തിയല്ലെന്നും താരം പറയുന്നു. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ വന്ന പ്രത്യേക അഭിമുഖത്തിലാണ് നടൻ തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. പരമ്പരാഗതമായി കഥ പറയുന്ന സിനിമകളിൽ നായകന്മാർക്ക് പലപ്പോഴും ചില പരിമിതികളുണ്ട്. എന്നാൽ വില്ലൻ കഥാപാത്രങ്ങൾക്ക് അത്തരം അതിർവരമ്പുകളില്ലെന്നും മമ്മൂട്ടി ചൂണ്ടികാണിച്ചു.

‘കുറേയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പരമ്പരാഗതമായ രീതിയിൽ കഥ പറയുന്ന സിനിമകളിലൊക്കെ നായകന് പരിമിതികൾ കാണും. എന്നാൽ വില്ലന് അതില്ല. ‘കളങ്കാവലിൽ’ ഞാൻ അവതരിപ്പിക്കുന്നത് വില്ലനെയല്ല, എന്നാൽ അയാൾ ഒരു ‘ഗുഡ് സോൾ അല്ലെന്ന് ഞാൻ പറയും,’ മമ്മൂട്ടി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമ പറയുന്നത് സ്ത്രീകളെ വശീകരിച്ച് കൊലപ്പെടുത്തിയ സയനൈഡ് മോഹന്റെ കഥയല്ലെന്ന് മമ്മൂട്ടി ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും, ‘കളങ്കാവലി’ന് യഥാർത്ഥ സംഭവങ്ങളുടെ പ്രചോദനം ഉണ്ടാകാനുള്ള സാദ്ധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. ‘ഭ്രമയുഗം’, ‘കാതൽ’, ‘റോഷാക്ക്’ എന്നിവയ്ക്ക് ശേഷം സംഭവിക്കുന്ന താരത്തിന്റെ മറ്റൊരു ഉഗ്രൻ പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍.

ഒരു മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് നോക്കുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ ലുക്ക് ആണ് വേറിട്ട ഡിസൈനോടെ പോസ്റ്ററില്‍. ആഷിഫ് സലിം ആണ് ചിത്രത്തിന്‍റെ പബ്ലിസിറ്റി ഡിസൈനര്‍. മ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. മമ്മൂട്ടി എന്ന മഹാനടന്റെ മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്.

ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ട്രെയ്‌ലറിന് മുൻപ് പുറത്ത് വന്ന, ചിത്രത്തിലെ “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവലിനായി കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണം നേടിയിരുന്നു. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. അതേസമയം ചിത്രത്തിന്‍റെ ഒറിജിനല്‍ മോഷന്‍ പിക്ചര്‍ സൗണ്ട് ട്രാക്കും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ പുറത്തെത്തിയ നിലാ കായും എന്ന ഗാനമുള്‍പ്പെടെ ചിത്രത്തിലെ അഞ്ച് ട്രാക്കുകള്‍ സ്പോട്ടിഫൈ, യുട്യൂബ് മ്യൂസിക്, പ്രൈം മ്യൂസിക് അടക്കം ഒന്‍പത് പ്ലാറ്റ്‍ഫോമുകളില്‍ നിലവില്‍ കേള്‍ക്കാനാവും