Spread the love

ഇടുക്കി: നെടുങ്കണ്ടത്ത് വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് പത്തുവര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ തൊടുപുഴ മൂന്നാം അഡിഷണല്‍ ജില്ലാ കോടതി ജഡ്ജി എസ്.എസ്. സീന ഉത്തരവായി.

video
play-sharp-fill

ഒരുലക്ഷം രൂപ പിഴയും അടക്കണം. പിഴത്തുക അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി തടവ് അനുഭവിക്കണം.

പാറത്തോട് പുഷ്പകണ്ടം സര്‍പ്പക്കുഴിയില്‍ സാബുവിനെ(52) ആണ് ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ഏപ്രിലില്‍ കോവിഡ് കാലത്താണ് സംഭവം. വീട്ടമ്മയും രണ്ട് കൊച്ചുകുഞ്ഞുങ്ങളും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. നെടുങ്കണ്ടം എസ്‌എച്ച്‌ഒ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന സമയത്താണ് ബലാത്സംഗ കേസിലും സാബു പ്രതിയായത്. ഈ കേസില്‍ അടുത്തിടെ ഇയാളെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോണി അലക്‌സ് ഹാജരായി.