
സ്‌പെഷ്യല്‍ വിഭവമാണ് ഏകാദശിപ്പുഴുക്ക്. എന്നാല്‍, പുഴുക്ക് കഴിക്കാന്‍ ഇഷ്ടമാണെങ്കിലും തയ്യാറാക്കുന്നതിലെ കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ പലരും കൊതിയങ്ങ് മാറ്റിവെയ്ക്കും. അവ സിമ്പിൾ ആയി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം .
ഏകാദശി വ്രതം നോൽക്കുമ്പോൾ ആരോഗ്യവും ഊർജ്ജവും പ്രധാനം ചെയ്യാൻ നാടൻ പുഴുക്ക് അത്യുത്തമം.
ചേരുവകൾ:
ചെറുപയർ – 1 ബൗൾ
വൻപയർ – 1/2 ബൗൾ
കടല – 1/2 ബൗൾ
ചേമ്പ് – 4 – 5 എണ്ണം
കാച്ചിൽ – 100 ഗ്രാം
ചേന – 100 ഗ്രാം
കൂർക്ക – 100 ഗ്രാം
മഞ്ഞൾപ്പൊടി – 1 ടീ സ്പൂൺ
ഉപ്പ് – ആവശ്യനുസരണം
വെള്ളം – ആവശ്യനുസരണം
തേങ്ങ – 1 ബൗൾ + 2 ടേബിൾ സ്പൂൺ
ജീരകം – 1 ടീ സ്പൂൺ
പച്ചമുളക് – 3 എണ്ണം
കടുക് – 1 ടീ സ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയാറാക്കുന്ന വിധം
8 മണിക്കൂർ കുതിർത്ത ചെറുപയർ, വൻപയർ, കടല എന്നിവയുടെ കൂടെ കിഴങ്ങുകളായ ചേമ്പ്, കാച്ചിൽ, ചേന, കൂർക്ക എന്നിവ ഒരു പ്രഷർകുക്കറിൽ എടുക്കുക. സാധാരണ ഉപയോഗിക്കുന്ന കിഴങ്ങു വർഗങ്ങൾ ഏതും ഉപയോഗിക്കാം. ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക.
കഷ്ണങ്ങളുടേ അതേ ലെവലിൽ വെള്ളം ഒഴിച്ച് 4-5 വിസിൽ വരുന്നതു വരെ വേവിച്ച് എടുക്കുക. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ചെടുക്കുക.
പ്രഷർകുക്കറിലേക്ക് ഈ അരപ്പ് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെളിച്ചെണ്ണയിൽ കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ പൊട്ടിക്കഴിയുമ്പോൾ 2 ടേബിൾ സ്പൂൺ തേങ്ങ ചിരകിയതും വറവിനൊപ്പം ചേർത്തു ചുവപ്പ് നിറം ആകുന്നതു വരെ വറുത്തെടുക്കുക.
ഈ വറവ് കൂടി പ്രഷർകുക്കറിൽ തയാറായിരിക്കുന്ന വിഭവത്തിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. നാടൻ പുഴുക്ക് തയാർ. ഇത് മാത്രമായും അല്ലെങ്കിൽ ഗോതമ്പ് കഞ്ഞി, റവ, ഉപ്പുമാവ്, ചപ്പാത്തി എന്നിവയുടെ കൂടേയോ ഏകാദശിനാളിൽ കഴിയ്ക്കാം.







