സംസ്ഥാന സ്കൂള്‍ കലോത്സവവും സ്പെഷ്യല്‍ സ്കൂള്‍ കലോത്സവവും ഒരുമിച്ച്‌; വിഷയം പരിഗണനയിലെന്ന് വി. ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: വരും വർഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവവും സ്പെഷ്യല്‍ സ്കൂള്‍ കലോത്സവവും ഒരുമിച്ച്‌ നടത്തുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

video
play-sharp-fill

തിരൂരില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങളും തുല്യപരിഗണനയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ ഇത്തവണ 3,100 കുട്ടികളാണ് മാറ്റുരച്ചത്.

106 ഇനങ്ങളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച്‌ എ ഗ്രേഡ് നേടുന്ന വിദ്യാർഥികള്‍ക്ക് 1,000 രൂപ വീതം പ്രൈസ് മണി നല്‍കുന്നുണ്ട്. ഇതിനു പുറമെ, കലോത്സവത്തില്‍ പങ്കെടുക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ സ്ഥാപനങ്ങള്‍ക്ക് 1,500 രൂപ വീതം പാർട്ടിസിപ്പേഷൻ അലവൻസും സർക്കാർ നല്‍കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി പ്ലാൻ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാന സ്കൂള്‍ ഒളിമ്ബിക്സില്‍ ഇൻക്ലൂസീവ് സ്പോർട്സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സ്കൂള്‍ കായികമേള നടത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം