യൂണിവേഴ്‌സിറ്റി കോളേജിലെ കെ എസ് യു യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ആര്യയെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കി
സ്വന്തം ലേഖിക
തിരുവനന്തപുരം : യൂണിവേഴ്സ്റ്റിറ്റി കോളേജിൽ നടന്ന എസ്എഫ്‌ഐ സംഘർഷത്തെത്തുടർന്ന് കോളജ് യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. ഇതോടെ പ്രതിഷേധങ്ങൾക്കൊടുവിൽ കെ.എസ്.യു തിങ്കളാഴ്ച കോളേജിൽ യൂണിറ്റ് സ്ഥാപിച്ചു.ഇതോടെ കെഎസ്‌യു വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആര്യ എന്ന വിദ്യാർത്ഥിയെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നു പുറത്താക്കിയെന്ന് ആരോപണം.
കുടപ്പനക്കുന്ന് സ്വദേശിയും യൂണിവേഴ്‌സിറ്റി കോളജിലെ ബിഎസ്സി ബോട്ടണി അവസാന വർഷ വിദ്യാർഥിനിയുമായ ആര്യയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തയുടൻ ക്ലാസിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇത് ഭാരവാഹികളെയും കോളജിലെ കെഎസ് യു പ്രവർത്തകരെയും മാനസികമായി തളർത്താനുള്ള എസ്എഫ്ഐയുടെ നീക്കമാണെന്നു യൂണിറ്റ് പ്രസിഡന്റ് അമൽ ചന്ദ്രൻ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനു പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group