കുട്ടികൾ തലയിടിച്ചു വീണാൽ എന്തുചെയ്യണം? നൽകേണ്ട പ്രഥമശുശ്രൂഷ എങ്ങനെ?

Spread the love

കുഞ്ഞുങ്ങളെ എത്ര ശ്രദ്ധിച്ചാലും അമ്മയുടെ കണ്ണ് തെറ്റിയാൽ വീഴും. വീഴ്ചയിലുണ്ടാകുന്ന ചെറിയ മുറിവ്, ചെറിയ പൊള്ളൽ തുടങ്ങിയവയൊക്കെ ഡോക്ടറെ കാണാതെ വീട്ടിലുള്ള ഫസ്റ്റ്എയ്ഡ് ഉപയോഗിച്ചുതന്നെ മാറ്റാൻ സാധിക്കും.

video
play-sharp-fill

എന്നാൽ വെറുമൊരു പ്രാഥമിക പരിചരണം മാത്രമല്ല പ്രഥമ ശുശ്രൂഷകൾ. ചില നേരങ്ങളിൽ ജീവൻ രക്ഷിക്കാൻ സാധിച്ചെന്നു വരാം. നിത്യജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ചില അത്യാഹിത പ്രശ്നങ്ങളിൽ നൽകേണ്ട പ്രഥമ ശുശ്രൂഷകൾ അറിയാം.

വളരെ ചെറിയ മുറിവിലോ പോറലിലോ തുടങ്ങി തലയ്ക്കോ മറ്റോ ഏൽക്കുന്ന ഗുരുതര മുറിവുകൾ വരെ വീഴ്ചകളിൽ ഉണ്ടാകാം. തലയ്ക്കു ക്ഷതം സംഭവിച്ചാൽ അപകടത്തിൽപ്പെട്ടയാളെ ആദ്യം നിരപ്പായ പ്രതലത്തിൽ കിടത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ല നീളമുള്ള ഒരു പലകയ്ക്കു മേൽ കിടത്തുന്നതാണ് അഭികാമ്യം. ഇതിലൂടെ നട്ടെല്ലുകൾക്ക് ഒടിവു കണ്ടെങ്കിൽ അവയ്ക്കു സ്ഥാനഭ്രംശം സംഭവിക്കുന്നതും സുഷുമ്നാനാഡിക്കു ക്ഷതം ഉണ്ടാകുന്നതും കുറയ്ക്കാൻ കഴിയും.

മുറിവുള്ള ഭാഗങ്ങൾ വൃത്തിയുള്ള തുണികൊണ്ടു പത്തു മിനിറ്റ് അമർത്തിപ്പിടിച്ച ശേഷം വൃത്തിയുള്ള തുണികൊണ്ടു കെട്ടിവയ്ക്കണം. ഒടിവുകളുണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ മരപ്പലകയോ തടിക്കഷണങ്ങളോ ചേർത്തു കെട്ടി വയ്ക്കുന്നതു വേദന കുറയ്ക്കും.

കഴിയുന്നത്ര ശ്രദ്ധ ചെലുത്തി കഴുത്തിലെ കശേരുക്കൾ അനക്കാതെ രോഗിയെ ന്യൂറോ സർജറി സംവിധാനമുള്ള ആശുപത്രിയിലെത്തിക്കണം. കഴുത്തു തീരെ അനങ്ങാതിരിക്കാൻ സെർവിക്കൽ കോളർ ഉപയോഗിക്കാം.

ഒടിവല്ലെങ്കിലും മിക്കപ്പോഴും ശരീരത്തിനു ചതവുകളുണ്ടാകാം. ഇതു പേശികൾക്കും അസ്ഥിബന്ധങ്ങൾക്കും തരുണാസ്ഥികൾക്കും ക്ഷതമുണ്ടാക്കാം.

നീർവീക്കം, വേദന എന്നിവയാണു ലക്ഷണങ്ങൾ. പലകയോ തടിക്കഷണമോ ഉപയോഗിച്ചു കെട്ടിവയ്ക്കുന്നതു വേദന കുറയ്ക്കും. ഐസ് വയ്ക്കുന്നതും ആ ഭാഗം ഉയർത്തി വയ്ക്കുന്നതും നല്ലതാണ്.
കുട്ടികൾ ഉയരത്തിൽ നിന്നു തലയിടിച്ചു വീണാൽ ?

മിക്കവാറും കുട്ടികൾ വീഴ്ചയ്ക്കു ശേഷം ഒന്നു മയങ്ങുകയോ ഛർദിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ രണ്ടിലധികം തവണ തുടരെയുള്ള ഛർദി, ദീർഘനേരത്തെ മയക്കം, ഉദാസീനത, പിടിവാശി, കഠിനമായ തലവേദന അൽപസമയത്തേക്കെങ്കിലുമുള്ള അബോധാവസ്ഥ, അപസ്മാരം, മൂക്കിലോ ചെവിയിലോ നിന്നു രക്തസ്രാവം, കാഴ്ചയ്ക്കുള്ള തകരാറ്, ഓർമക്കുറവ്, കൈകാലുകളുടെ ബലക്കുറവ് എന്നിവയൊക്കെ മസ്തിഷ്കത്തിനു ഗുരുതര ക്ഷതമേറ്റതിന്റെ ലക്ഷണങ്ങളാണ്.

ഈ ലക്ഷണമേതെങ്കിലുമുണ്ടെങ്കിൽ കുട്ടിക്കു തീർച്ചയായും സിടി സ്കാൻ ചെയ്യണം. ഛർദിയുണ്ടെങ്കിൽ ഒരു വശം ചരിച്ചു കിടത്തേണ്ടതാണ്. നാക്കു പിന്നിലേക്ക് വീണുപോകാതിരിക്കാനാണിത്. തലയിൽ മുറിവുണ്ടായാല്‍ നന്നായി മുറുകെ കെട്ടിവയ്ക്കണം. മുഴച്ചു വന്നിട്ടുണ്ടെങ്കിൽ ഐസ് വയ്ക്കുന്നതു നല്ലതാണ്. മുഴ ശക്തിയായി തിരുമ്മുന്നതു നല്ലതല്ല.