Spread the love

തൃശൂർ: തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂര്‍ പോര്‍ക്കളം സ്വദേശി പള്ളിക്കര വീട്ടില്‍ സത്യന്‍ വേലായുധന്‍ (58) വിമാനത്തില്‍ വെച്ച്‌ മരിച്ചു.

video
play-sharp-fill

നെഞ്ചുവേദനയെ തുടര്‍ന്ന് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സ തേടുകയും ആന്‍ജിയോഗ്രാം ചെയ്ത് തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പുറപ്പെടുകയുമായിരുന്നു. റിയാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര തിരിച്ച സത്യന്‍ വിമാനത്തിനകത്ത് വച്ച്‌ തന്നെ മരിച്ചു.

തുടര്‍ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കള്‍ ആംബുലന്‍സ് സജ്ജീകരണങ്ങളോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം തൃശ്ശൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 35 വര്‍ഷമായി റിയാദ് നഗരത്തിന് സമീപം ദുര്‍മയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു