എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ടു കടുത്ത മാനസിക സമ്മർദത്തിലാണെന്നും ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണെന്നും മുണ്ടക്കയം പഞ്ചായത്തിലെ ബിഎൽഒയുടെ ശബ്ദസന്ദേശം പുറത്ത്

Spread the love

കോട്ടയം: എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ടു കടുത്ത മാനസിക സമ്മർദത്തിലാണെന്നും ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണെന്നും ജോലി ഒഴിവാക്കിത്തതരണമെന്നും ബിഎൽഒയുടെ (ബൂത്ത് ലവൽ ഓഫിസർ) ശബ്ദസന്ദേശം.

video
play-sharp-fill

മുണ്ടക്കയം പഞ്ചായത്ത് പരിധിയിലെ ഒരു ബിഎൽഒ ആണു മേലുദ്യോഗസ്ഥർ കേൾക്കണം എന്ന അഭ്യർഥനയോടെ ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചത്. മുണ്ടക്കയം ടൗണിനു സമീപം താമസിക്കുന്ന ബിഎൽഒയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല.

ഇതിനു പിന്നാലെ ഇന്നലെ രാത്രി ബിഎൽഒ ആത്മഹത്യാശ്രമം നടത്തി എന്ന തരത്തിലുള്ള സന്ദേശങ്ങളും പുറത്തുവന്നു. എന്നാൽ, പരാതി അറിയിച്ച ബിഎൽഒയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നതായും ആത്മഹത്യാശ്രമം നടത്തി എന്ന വിവരം തെറ്റാണെന്നും ചുമതലയുള്ള വില്ലേജ് ഓഫിസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group