തെക്കൻ തമിഴ്നാട്ടില്‍ കനത്ത മഴയില്‍ മരണം മൂന്ന് ആയി; 12 ജില്ലകളില്‍ സ്കൂള്‍ അവധി; പുതുച്ചേരിയിലും കാരയ്ക്കലിലും അവധി

Spread the love

ചെന്നൈ: തെക്കൻ തമിഴ്നാട്ടില്‍ കനത്ത മഴയില്‍ മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്.

video
play-sharp-fill

കനത്ത മഴ തുടരുന്നതിനാല്‍ 12 ജില്ലകളിലെ സ്കൂളുകള്‍ക്ക് തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചു

തൂത്തുക്കൂടി, തിരുച്ചിറപ്പള്ളി അടക്കമുള്ള ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും കാരയ്ക്കലിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റാലം, മണിമുത്താർ വെള്ളച്ചാട്ടങ്ങളില്‍ പ്രവേശനവിലക്കേർപ്പെടുത്തി. താമരഭരണി നദിയില്‍ ജലനിരപ്പ് ഉയർന്നതിനാല്‍ തൂത്തുക്കൂടി ജില്ലാ ഭരണകൂടം പ്രളയമുന്നറിയിപ്പ് നല്‍കി.