
കോട്ടയം : കോട്ടയം നഗരമധ്യത്തിൽ വീണ്ടും കൊലപാതകം. കോട്ടയം നഗരസഭ മുൻ കൗൺസിലർ വി കെ അനിൽകുമാറിൻ്റെ (ടിറ്റോ) മകനാണ് യുവാവിനെ കുത്തി കൊന്നത്,പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ വീട്ടിൽ ആദർശ് ആണ് മരിച്ചത്.
ആദർശും ടിറ്റോയുടെ മകൻ അഭിജിത്തും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.
ടിറ്റോയെയും ഭാര്യയേയും അഭിജിത്തിനെയും വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രിയിൽ നടന്ന സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്, ടിറ്റോയും മകനും ചേർന്ന് യുവാവിനെ കാറിൽ കയറ്റി വിടുന്നതും. ടിറ്റോ ചോരയിൽ കുളിച്ച് നിൽക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് പുറത്തുവിടുന്നു.
ടിറ്റോ നഗരത്തിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവാണ്. നഗരസഭയിലേക്ക് മത്സരിക്കാൻ സീറ്റ് ലഭിക്കാതെ വന്നതിനെ തുടർന്ന് നിലവിലെ നഗരസഭ സ്ഥാനാർഥിയും മുൻ ചെയർമാനുമായ എംപി സന്തോഷ് കുമാറിനെതിരെ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കാൻ കച്ചകെട്ടി ഇറങ്ങിയ ആളാണ് ടിറ്റോ
എന്നാൽ പിന്നീട് പ്രാദേശിക ഇടതുപക്ഷ നേതൃത്വം ഇടപെട്ട് ഇയാളുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു.
നഗരത്തിലെ അറിയപ്പെടുന്ന ക്രിമിനലാണ് ടിറ്റോയുടെ മകൻ അഭിജിത്ത്.
സമീപത്തെ കുഴിയിൽ കുത്തേറ്റ് വീണു കിടക്കുന്ന യുവാവിനെയാണ് നാട്ടുകാർ പിന്നീട് കണ്ടത്, തുടർന്ന് നാട്ടുകാർ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആദർശിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ



