Spread the love

കോഴിക്കോട് : കേസന്വേഷണഘട്ടത്തിലും വിചാരണവേളയിലും പോലീസിനെയും കോടതിയെയും സഹായിക്കാനായി ഇ-സാക്ഷ്യ ആപ്പ് വരുന്നു. കുറ്റകൃത്യങ്ങളുണ്ടായ സംഭവസ്ഥലവും അവിടത്തെ ഫോട്ടോ, വീഡിയോ, മറ്റ് സമഗ്രവിവരങ്ങൾ എന്നിവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളും സൂചിപ്പിക്കുന്ന വിവരമായ ജിയോടാഗ് സൗകര്യവും ആപ്പുവഴി സാധ്യമാണ്.

video
play-sharp-fill

പോലീസ് ഓഫീസറുടെ ദൈനംദിന കേസന്വേഷണവിവരങ്ങൾ രേഖപ്പെടുത്തുന്ന കേസ് ഡയറിക്ക് സമാനമായി ഈ ആപ്പ് ഡിജിറ്റൽ തെളിവായി ഉപയോഗിക്കാം. ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തുന്നതിന്റെ വിശദാംശങ്ങൾ എന്നിവയും അയയ്ക്കാം. ഫോട്ടോകൾക്കുപുറമേ ആദ്യഘട്ടത്തിൽ നാലുമിനിറ്റുള്ള വീഡിയോകളാണുണ്ടാവുക. അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശോധന, തെളിവെടുക്കൽ, കുറ്റകൃത്യമുണ്ടായ സ്ഥലത്ത് നിൽക്കുന്നത് ഉൾപ്പെടെയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

സംഭവമുണ്ടായി 24 മണിക്കൂറിനകം അന്വേഷണ ഉദ്യോഗസ്ഥൻ ഇവയെല്ലാം ഇ-സാക്ഷ്യയിൽ അപ്‌ലോഡ് ചെയ്യണം.
ഇ-സാക്ഷ്യ ആപ്പ് ഉപയോഗിക്കാനുള്ള സ്റ്റാൻഡേഡ് ഓപ്പറേഷൻ പ്രൊസീജ്യർ (എസ്ഒപി) സംസ്ഥാന പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഈ ആപ്പ് തെളിവായി ഉപയോഗിക്കാൻ രണ്ടുമാസംമുൻപ്‌ സംസ്ഥാന സർക്കാർ നിയമം ഭേദഗതിചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരിയോടെ കോടതികളും പോലീസും തമ്മിൽ ആവശ്യമായ ഡിജിറ്റൽ രേഖകൾ ആപ്പ് വഴി കൈമാറുന്ന രീതിയിലേക്ക് പൂർണരൂപമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. വിചാരണസമയത്ത് ഈ തെളിവുകൾ കോടതിക്ക് നേരിട്ട് പരിശോധിക്കാം. നിലവിലുള്ള രേഖകളിൽ കൃത്രിമം കാട്ടാതിരിക്കാൻ ആപ്പ് സഹായിക്കും.