
കൊല്ലപ്പള്ളി: കടനാട്, കൊല്ലപ്പള്ളി കൊടുമ്പിടി, കാവുംകണ്ടം പ്രദേശങ്ങളിൽ മോഷണങ്ങൾ തുടർക്കഥ.
കൊല്ലപ്പള്ളിയിൽ കഴിഞ്ഞദിവസം പട്ടാപ്പകൽ വീടിനു മുകളിൽ ടെറസിൽ പതിയിരുന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി മേലുകാവ് പൊലീസിന് കൈമാറി. തൊട്ടടുത്ത ഇരുനില വീടിന്റെ ടെറസിൽ തുണി ഉണക്കാൻ കയറിയ സ്ത്രീയാണ് അയൽവീടിന്റെ ടെറസിൽ മോഷ്ടാവ് പതിയിരിക്കുന്നത് കണ്ടത്.
തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയും മോഷ്ടാവിനെ പിടികൂടുകയായിരുന്നു. എറണാകുളം പറവൂർ സ്വദേശിയാണ് ഇയാൾ. രണ്ടു ദിവസം മുമ്പ് കൊടുമ്പിടിയിൽ ഒരു കെട്ടിടത്തിൽ ജോലി കഴിഞ്ഞ് ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ രണ്ടു മൊബൈൽ ഫോണും അയ്യായിരം രൂപയും മോഷണംപോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച മുമ്പ് കാവുംകണ്ടം പ്രദേശത്ത് വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. ഒരുമാസം മുമ്പ് കുറുമണ്ണ് പള്ളിയിൽ നിന്ന് ചെമ്പുകമ്പിയും പ്രദേശത്തെ 2 വീടുകളിൽ നിന്ന് 500 കിലോയോളം റബർ ഷീറ്റും ഒട്ടുപാലും മോഷണം പോയിരുന്നു. കടനാട് ക്ഷേത്രത്തിലും മോഷണം നടന്നു.







