Friday, April 24, 2026

കല്യാണനാളിലെ അപകടം; ആവണിയ്ക്ക് സൗജന്യ ചികിത്സ; വിവാഹസമ്മാനവുമായി വിപിഎസ് ലേക്‌ഷോർ ആശുപത്രി

Spread the love

കൊച്ചി: ആലപ്പുഴയില്‍ വിവാഹദിനത്തില്‍ സംഭവിച്ച കാറപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ചികിത്സ സൗജന്യമാക്കുമെന്ന് വിപിഎസ് ലേക്‌ഷോർ ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

video
play-sharp-fill

ആവണിക്കും വരൻ ഷാരോണിനുമുളള വിവാഹസമ്മാനമായാണ് ശസ്ത്രക്രിയയും ചികിത്സയും സൗജന്യമാക്കിയത്. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അടങ്ങുന്ന സംഘം ആവണിയെയും കുടുംബത്തെയും സന്ദർശിച്ചു.

അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയ ഇന്ന് ഉച്ചയോടെയാണ് വിജയകരമായി പൂർത്തിയായത്. ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കിന്റെ സ്വഭാവമടക്കം വിശദീകരിച്ചുകൊണ്ടുള്ള വിശദമായ മെഡിക്കല്‍ റിപ്പോർട്ട് പിന്നീട് പുറത്തുവിടുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ 9.45 ഓടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ആവണി സർജിക്കല്‍ ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. നില മെച്ചപ്പെടുന്നതിനനുസരിച്ച്‌ ഇവിടെ നിന്ന് മാറ്റും.