Friday, April 24, 2026

പ്രായ തട്ടിപ്പ്; ദേശീയ മീറ്റിന്‍റെ ക്യാംപില്‍ നിന്ന് രണ്ട് അത്‌ലറ്റുകളെ ഒഴിവാക്കി

Spread the love

തിരുവനന്തപു‌രം: സ്കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ് വിവാദത്തില്‍ രണ്ട് അത്‍ലറ്റുകളെ ദേശീയ സ്കൂള്‍ മീറ്റിനുള്ള ക്യാമ്ബില്‍ നിന്ന് ഒഴിവാക്കി കേരളം. സീനിയർ ആണ്‍കുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ സ്കൂള്‍), സബ് ജൂനിയർ ആണ്‍ 100 മീറ്റർ താരം സഞ്ജയ്‌ (പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂള്‍) എന്നിവരെയാണ് ഒഴിവാക്കിയത്.

video
play-sharp-fill

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇരുവരും മെഡല്‍ നേടിയിരുന്നു. ഇവരുടെ ആധാർ കാർഡ് വ്യാജം എന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ മക്കളാണ് ഇവർ.