എസ് ഐ ആര്‍ നടപടികള്‍ തുടങ്ങി; ‘ഭായി’മാര്‍ കൂട്ടത്തോടെ നാടുവിടുന്നു;ചെക്ക് പോസ്റ്റുകളില്‍ കാത്തുകിടക്കുന്നത് നൂറുകണക്കിന് ബംഗ്ലാദേശികള്‍

Spread the love

കൊൽക്കത്ത :എസ്.ഐ.ആ‍ർ നടപടികള്‍ ആരംഭിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാളില്‍ നിന്ന് മടങ്ങാനായി നൂറുകണക്കിന് ബംഗ്ലാദേശികള്‍ അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കാത്തുകിടക്കുന്നുവെന്ന് റിപ്പോർട്ട്.

video
play-sharp-fill

പശ്ചിമ ബംഗാളിലെ ബസീർഹട്ടിലെ ഹാക്കിംപുർ ചെക്ക് പോസ്റ്റിലൂടെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ കഴിഞ്ഞ നാലുദിവസമായി നിരവധി പേരാണ് ഇവിടെ തടിട്ടുകൂടിയിരിക്കുന്നത് എന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ഇവരില്‍ പലരും അനധികൃതമായി ഇന്ത്യയില്‍ എത്തിയവരാണ്. സ്പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ ( എസ്.ഐ.ആ‍ർ) നടപടികളെ തുടർന്നുണ്ടായ ഭയവും അനിശ്ചിതത്വവുമാണ് ഇവർ കൂട്ടത്തോടെ മടങ്ങാൻ കാരണം. ഇവരില്‍ തിലർക്ക് ഇന്ത്യൻ വോട്ടർ ഐ.ഡിയും ആധാർ കാർഡും ലഭിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബംഗ്ലാദേശി പൗരയായിട്ടും തനിക്ക് ഇന്ത്യൻ രേഖകളുണ്ടെന്ന് റുഖിയ ബീഗം എന്ന സ്ത്രീ അവകാശപ്പെട്ടിരുന്നു. ആറു വർഷം മുമ്ബാണ് താൻ ഇന്ത്യയില്‍ വന്നതെന്നും സാള്‍ട്ട് ലേക്കിലാണ് താമസിച്ചതെന്നും റുഖിയ പറഞ്ഞു. താൻ വോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ 2002ലെ വോട്ടർപട്ടികയില്‍ പേരില്ലാത്തതിനാലാണ് തിരികെ പോകുന്നതെന്നും അവർ പറയുന്നു.

സർക്കാർ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുവെന്നും ഇവർ അവകാശപ്പെട്ടു. സത്ഖിരയില്‍ നിന്നുള്ള മറ്റൊരു സ്ത്രീയും സമാന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു