play-sharp-fill
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ: തൃശൂരിൽ അനുപമയെ വീണ്ടും കളക്ടറാക്കി: മഴ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വ്യാജ അവധി പ്രഖ്യാപനം സജീവം: തിങ്കളാഴ്ച അവധി ഈ ജില്ലകൾക്ക് മാത്രം

സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ: തൃശൂരിൽ അനുപമയെ വീണ്ടും കളക്ടറാക്കി: മഴ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വ്യാജ അവധി പ്രഖ്യാപനം സജീവം: തിങ്കളാഴ്ച അവധി ഈ ജില്ലകൾക്ക് മാത്രം

സ്വന്തം ലേഖകൻ

കൊച്ചി: മഴ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വാളെടുത്തവരെല്ലാം കളക്ടർമാരായി. സംസ്ഥാനത്ത് മഴ കാരണം സ്‌കൂളുകള്‍ക്ക് അവധി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യജപ്രചാരണം നടന്നിരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു എന്നതരത്തിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. എന്നാല്‍ വാര്‍ത്ത പൂര്‍ണമായും ശരിയല്ല. മഴ ശക്തിയാര്‍ജിച്ചതോടെ കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണമായും കോഴിക്കോട് ജില്ലയില്‍ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച  അവധി പ്രഖ്യാപിച്ചത്.


മാത്രമല്ല കോട്ടയം ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരില്‍ പ്രഫഷനല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്, കുമരകം പഞ്ചായത്തുകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്. ആലപ്പുഴ , തൃശൂർ ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ സ്കൂൾ അടച്ച് കഴിഞ്ഞിട്ടുണ്ട്.

അവധി ആവശ്യവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ജില്ല കലക്ടറ്റര്‍ക്ക് അപേക്ഷയുമായെത്തിയത്. കോഴിക്കോട് ജില്ലയില്‍ കോളജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

വ്യാജ വാർത്തകളിൽ ഒന്നിൽ തൃശൂർ ജില്ലാ കളക്ടർ ടിവി അനുപമ ആണ്. മറ്റൊന്നിൽ ഇനിയും തുടങ്ങാത്ത ഓണപ്പരീക്ഷ മാറ്റി വച്ചിട്ടും ഉണ്ട്.വ്യാജ  വാർത്ത പ്രചരിച്ചതോടെ താൻ അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മലപ്പുറം ജില്ലാ കളക്ടർക്ക് ഫെയ്സ് ബുക്ക് പോസ്റ്റ് ഇടണ്ട സ്ഥിതിയും വന്നു.

വ്യാജ വാർത്ത ഇങ്ങനെ

തിരുവനന്തപുരം:കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം,മലപ്പുറം, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന  എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും എന്ന് പരീക്ഷാകൺട്രോളർ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കും. തൃശൂ ജില്ലയിൽ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗൻവാടികള്‍ക്കും നാളെ ജില്ലാ കലക്ടർ ടി.വി.അനുപമ അവധി പ്രഖ്യാപിച്ചു.
എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്. മഴ കനത്തതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി.