Spread the love

കണ്ണൂർ (പാനൂർ): പാലത്തായി പീഡനക്കേസിലെ പ്രതിയെ മരണം വരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്ത്രീക്ക് പരുക്ക്. കടവത്തൂരിലാണ് ഒരു സംഘം ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിനിടെ പടക്കം പൊട്ടിച്ചപ്പോൾ ബിജെപി പ്രവർത്തകയായ വ്യാപാരിക്ക് പരുക്കേറ്റു.

video
play-sharp-fill

സംഭവത്തിൽ പൊലീസ് കേസെടുത്തു. കടവത്തൂർ സ്വദേശി ലീലയുടെ പരാതിയിലാണ് പൊലീസ് കേെസടുത്തത്. ആഹ്ലാദപ്രകടനം നടത്തിയ 14 പേർക്കെതിരെയും വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അമ്പതോളം പേർക്കെതിരെയുമാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്.

കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിലെ കെ. പത്മരാജനെയാണ് കോടതി ശിക്ഷിച്ചത്. പത്മരാജനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജൻ അധ്യാപകനായി ജോലി ചെയ്യുന്ന സ്കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group