
കോട്ടയം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ആഘോഷമാക്കുകയാണ് കൈത്തറി വസ്ത്ര വ്യാപാരികള്‍. വിവിധ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത മുണ്ടുകളും ദോത്തികളും ഷര്‍ട്ടുകളും കളം നിറഞ്ഞു കഴിഞ്ഞു.
ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമൊക്കെ ട്രെന്‍ഡിങ്ങായിരുന്ന ദേവീ, ദേവന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങള്‍പോലെ ഇപ്പോഴിതാ പാര്‍ട്ടി ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ചാര്‍ട്ടില്‍ ഇടംനേടിയത്.
ബിജെപി, സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ചിഹ്നം ആലേഖനം ചെയ്ത മുണ്ടുകള്‍ക്കാണ് ആവശ്യക്കാരേറെയും.
കൈത്തറി വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റോറായ മല്‍ഹാര്‍ ലൂംസാണ് ഇത്തരം വസ്ത്രങ്ങള്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇപ്പോള്‍ എത്തിക്കുന്നത്. സ്ഥാനാര്‍ത്ഥികളും അണികളും വീടുകള്‍ കയറുന്നത് ഇത്തരം മുണ്ടുകള്‍ ഉടുത്താണ്.
വടക്കന്‍ കേരളത്തില്‍ ഇത്തരം മുണ്ടുകള്‍ ലഭ്യമായിത്തുടങ്ങിയിരുന്നെങ്കിലും മധ്യകേരളത്തില്‍ വലിയ പ്രചാരം ലഭിച്ചിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഇപ്പോള്‍ നൂറുകണക്കിനാളുകള്‍ ഇത്തരം വസ്ത്രങ്ങള്‍ അന്വേഷിച്ച് വിളിക്കുകയും മെസേജ് അയയ്‌ക്കുകയും ചെയ്യുന്നുണ്ടെന്ന് കോട്ടയം മരങ്ങാട്ടുപിള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മല്‍ഹാര്‍ ലൂംസിന്റെ ഉടമകളില്‍ ഒരാളായ ശ്രീകാന്ത് എസ്. ശ്രീലകം മാധ്യമങ്ങളോട് പറഞ്ഞു.
വിവിധ ക്വാളിറ്റിയിലുള്ള മുണ്ടുകളില്‍ വിവിധ തരത്തിലുള്ള പ്രിന്റിങ്ങാണ് ചെയ്യുന്നത്. 200 രൂപ മുതല്‍ മുകളിലേക്കാണ് മുണ്ടുകളുടെ വില. രാഷ്‌ട്രീയ നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഷര്‍ട്ടുകളും ആവശ്യക്കാരുടെ താത്പര്യപ്രകാരം ഡിസൈന്‍ ചെയ്ത് നല്‍കുമെന്നും മല്‍ഹാര്‍ ലൂംസിന്റെ ഉടമകള്‍ പറഞ്ഞു. പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത സെറ്റ് മുണ്ടുകളും ലഭ്യമാണ്.
സംഭവം ക്ലിക്കായതോടെ മല്‍ഹാര്‍ ലൂസിന്റെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലും സോഷ്യല്‍ മീഡിയ പേജുകളിലും ഇത്തരം വസ്ത്രങ്ങളുടെ ഓര്‍ഡര്‍ ഏറിയിരിക്കുകയാണ്. ചിഹ്നം ആലേഖനം ചെയ്ത മുണ്ടുകളും ഷര്‍ട്ടുകളും സെറ്റ് മുണ്ടുകളും ആവശ്യമുണ്ടെങ്കില്‍ വിളിക്കേണ്ട നമ്പര്‍: 8943030470.



