
കണ്ണൂർ: പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു.
ഇടക്കോം സ്വദേശി സിജോയാണ് മരിച്ചത്. വെള്ളോറയിലെ ഒരു റബ്ബർ എസ്റ്റേറ്റിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടികൊണ്ടതാകാമെന്നാണ് പ്രാഥമിക വിവരം. സിജോയുടെ സുഹൃത്ത് ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാക്കളുടെ കൈവശം നാടൻ തോക്കുകളുണ്ടായിരുന്നു. കാട്ടുപന്നിയെ പിടിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവമെന്നാണ് ഷൈൻ പൊലീസിന് മൊഴി നല്‍കിയത്.
സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂർ ഡിവൈഎസ്പിയടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം അടുത്തുളള ആശുപത്രിയിലേക്ക് മാറ്റും.
ഈ മേഖലയില്‍ സാധാരണയായി കാട്ടുപന്നികള്‍ ഇറങ്ങാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മരണത്തിനുപിന്നില്‍ എന്തെങ്കിലും ദുരൂഹയുണ്ടോയെന്ന കാര്യവും അന്വേഷിക്കും.







