പ്രിയ സഹോദരൻ രാഹുലിന് വേദനയോടെ ആദരാഞ്ജലികൾ;ഓൾ കേരള മോഹൻലാൽ ഫാൻസ് മാവേലിക്കര ഏരിയ സെക്രട്ടറി മരണപ്പെട്ടു;അനുശോചനമറിയിച്ച് മോഹന്‍ലാല്‍

Spread the love

കോട്ടയം:ഓൾ കേരള മോഹൻലാൽ ഫാൻസ് മാവേലിക്കര ഏരിയ സെക്രട്ടറിയായിരുന്ന കൊറ്റാർകാവില്‍ രാഹുലിന്റെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ.

video
play-sharp-fill

ഫെയ്സ്ബുക് പേജിൽ പ്രിയ സഹോദരൻ രാഹുലിനു വേദനയോടെ ആദരാഞ്ജലികൾ എന്നു രാഹുലിന്റെ ചിത്രം സഹിതം കുറിപ്പിട്ടു.

മാവേലിക്കര കൊറ്റാർകാവ് ശ്രീദുർഗ്ഗയുവജന സമിതി പ്രസിഡന്റായ രാഹുലിന് ട്രെയിൻ തട്ടി കാലിൽ മുറിവേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്‍റെ ചികിത്സയുമായി കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുമ്പോഴാണ് മരണം. ‘പ്രിയ സഹോദരൻ രാഹുലിന് വേദനയോടെ ആദരാഞ്ജലികൾ.ഓൾ കേരള മോഹൻലാൽ ഫാൻസ് മാവേലിക്കര ഏരിയ കമ്മറ്റി സെക്രട്ടറി ആയിരുന്നു രാഹുൽ’ മോഹന്‍ലാല്‍ കുറിച്ചു.