തൊലി കറുത്ത ഏത്തപ്പഴം ഇനി കളയല്ലേ! ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; പഴം ഹല്‍വ റെസിപ്പി ഇതാ

Spread the love

കോട്ടയം: തൊലി കറുത്ത ഏത്തപ്പഴം ഇനി കളയല്ലേ. തൊലി കറുത്ത് പോയ പഴം കൊണ്ട് ബേക്കറി രുചിയില്‍ പഴം ഹല്‍വ തയാറാക്കാം.

video
play-sharp-fill

ചേരുവകള്‍

പഴം – 2

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യ് – 5 ടേബിള്‍സ്പൂണ്‍

ശർക്കര – 3 എണ്ണം (പാനി തയാറാക്കി വയ്ക്കണം)

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്കു പഴുത്ത 2 പഴം മുറിച്ചിട്ടതിന് ശേഷം നന്നായി അടിച്ചെടുക്കുക. ഒരു ഫ്രൈയിങ് പാനിലേക്കു 2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ചതിന് ശേഷം അടിച്ചു വച്ച പഴം, പാനിലേക്കു ഒഴിച്ചു കൊടുക്കുക.

പഴം നെയ്യിലിട്ട് യോജിപ്പിച്ച ശേഷം തയാറാക്കി വച്ച ശർക്കരപാനി ഇതിലേക്കു ഒഴിച്ചു കൊടുക്കാം. ചെറിയ തീയില്‍ വച്ച്‌ പഴം പാനില്‍ നിന്ന് വിട്ടു വരുന്ന പരുവം ആകുന്നത് വരെ കൈ വിടാതെ ഇളക്കി കൊടുക്കാം. ഈ സമയം 3 ടേബിള്‍സ്പൂണ്‍ നെയ്യ് കൂടി ഒഴിച്ചു കൊടുക്കാം. പഴം പാനില്‍ നിന്ന് വിട്ടുവരുന്ന പരുവം ആയാല്‍ തീ ഓഫ്‌ ചെയ്യാം.