പാമ്പാടി വട്ടമലപ്പടിയിലെ ഹോട്ടലിൽ തീപിടിത്തം; ഹോട്ടലിന് സമീപം പെട്രോൾ പമ്പ്; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

പാമ്പാടി:വട്ടമലപ്പടി ഹോട്ടലിൽ തീപിടിത്തം.ഭാരത് പെട്രോളിയം പമ്പിന് സമീപത്തെ ഹോട്ടൽ ഫുഡ് നോട്ട് മന്തി ഡിലൈറ്റിലാണ് തീപിടുത്തമുണ്ടായത്.

video
play-sharp-fill

ഇന്ന് വൈകിട്ട് 6:15 ഓടെ ആയിരുന്നു അപകടം. അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിന് സമീപത്തായാണ് ഭാരത് പെട്രോളിയം പമ്പ് സ്ഥിതി ചെയ്യുന്നത്.വൻ അപകടം ഒഴിവായത് തലനാരിഴക്ക്.

തീപിടുത്തമുണ്ടായി ഉടൻ പമ്പിലെ ജീവനക്കാർ അടുക്കളക്ക് അകത്തെ ഗ്യാസ് സിലണ്ടറുകൾ സുരക്ഷിതമായി പുറത്ത് എത്തിച്ചു. പാമ്പാടി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group