Spread the love

കണ്ണൂർ: പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കൂത്തുപറമ്പ് കോട്ടയം ഏഴാംമൈല്‍ പടയങ്കുടി സ്വദേശിനി ഇ.കെ. ലീന (46) യാണ് മരിച്ചത്.

video
play-sharp-fill

അമിത അളവില്‍ ഗുളിക കഴിച്ചതിനെത്തുടർന്ന് അവശയായ അവരെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാവിലെ ഒൻപത് മണിയോടെയാണ് നാലാം നിലയിലെ 401-ാം വാർഡിന്റെ ശുചിമുറിയില്‍ യുവതിയെ തൂങ്ങി നിലയില്‍ കണ്ടെത്തിയത്.

വാർഡില്‍ നിന്ന് ഏറെ നേരം പുറത്തുവരാത്തതിനെത്തുടർന്ന് ആശുപത്രി ജീവനക്കാർ പരിശോധന നടത്തിയപ്പോള്‍ സംഭവം മനസിലായി. ഉടൻ കെട്ടഴിച്ച്‌ രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലീനയുടെ മരണം ആശുപത്രി പരിസരത്ത് ദുഃഖം പരത്തിയിരിക്കുകയാണ്. സംഭവത്തെകുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവ്: സന്തോഷ്. മകൻ: യദുനന്ദ്.