
മലപ്പുറം : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ കേരളീയ വാസ്തു ശൈലിയിൽ ഒരുക്കിയ നിർമ്മിച്ച നവരാത്രി മണ്ഡപത്തിന്റെ ഉദ്ഘാടനം നവംബർ 14 വെള്ളിയാഴ്ച രാവിലെ 11 ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് പ്രതാപ് സിംഗ് റാണെ നിർവഹിക്കും.
ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു അധ്യക്ഷനാകും.മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി സി ബിജു, ബോർഡ് മെമ്പർമാരായ കെ സുധാകുമാരി, കെ എൻ ഉദയൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.






