
കോട്ടയം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള സുരക്ഷാ ക്രമീകരണങ്ങൾക്കായി 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ നിന്നും ദിവസ വേതനാടിസ്ഥാനത്തിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.
താല്പര്യമുള്ളവർ അഡ്രസ്സ് തെളിയിക്കുന്ന രേഖയുമായി കോട്ടയം അഡിഷണൽ എസ്സ്. പി. യുടെ ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ 0481-2564770 എന്ന നമ്പറിൽ ഫോൺ മുഖേനയോ ബന്ധപ്പെടുക.


